ഐ​പി​എ​ൽ: ചെ​ന്നൈ വി​ജ​യ​ല​ക്ഷ്യം 148 റ​ൺ​സ്
Tuesday, March 26, 2019 9:54 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 148 റ​ൺ​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് 147 റ​ൺ​സ് മാ​ത്ര​മെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ശി​ഖ​ർ​ധ​വാ​ന്‍റെ മി​ക​വി​ലാ​ണ് ഡ​ൽ​ഹി ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്.

ധ​വാ​ൻ 51 റ​ൺ​സ് നേ​ടി​യെ​ങ്കി​ലും 25 റ​ൺ​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്തി​നും 24 റ​ൺ​സെ​ടു​ത്ത പൃ​ഥ്വി ഷാ​യ്ക്കും മാ​ത്ര​മാ​ണ് മി​ക​ച്ച പി​ന്തു​ണ ന​ൽ​കാ​നാ​യ​ത്. 15.2 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 120 റ​ൺ​സെ​ടു​ത്ത ഡ​ൽ​ഹി​ക്ക് ബാ​ക്കി​വ​ന്ന 26 ബോ​ളി​ൽ 27 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്.

ചെ​ന്നൈ നി​ര​യി​ൽ മൂ​ന്ന് വി​ക്ക​റ്റ് നേ​ട്ട​വു​മാ​യി ഡ്വ​യി​ൻ ബ്രാ​വോ മി​ക​ച്ചു നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.