മേ​ന​ക സു​ൽ​ത്താ​ൻ​പൂ​രി​ൽ, വ​രു​ൺ പി​ലി​ഭി​ത്തി​ൽ; 39 സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കൂ​ടി പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി
Tuesday, March 26, 2019 10:20 PM IST
ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 39 സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കൂ​ടി പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി. ഉ​ത്ത​ർ​പ്ര​ദേ​ശ് പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക ഗാ​ന്ധി സു​ല്‍​ത്താ​ന്‍​പു​രി​ല്‍ നി​ന്നും മ​ക​ൻ വ​ര​കു​ൺ ഗാ​ന്ധി പി​ലി​ഭി​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.

സു​ല്‍​ത്താ​ന്‍​പു​രി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പി​യാ​യ വ​രു​ണ്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ഴ​യ​പ്പെ​ട്ട​തി​ല്‍ അ​സ്വ​സ്ഥ​നാ​യി​രു​ന്നു. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്നു​മെ​ല്ലാം അ​ഭ്യൂ​ഹ​ങ്ങ​ളും പ​ര​ന്നി​രു​ന്നു. ഇ​തി​നെ​ല്ലാം വി​രാ​മ​മി​ട്ടാ​ണ് വ​രു​ണി​നെ പി​ലി​ഭി​ത്തി​ൽ ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യ​ത്.ചൊ​വ്വാ​ഴ്ച ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ജ​യ​പ്ര​ദ രാം​പൂ​രി​ൽ നി​ന്നാ​കും മ​ത്സ​രി​ക്കു​ക.

മേ​ന​ക ഗാ​ന്ധി​ക്കും ജ​യ​പ്ര​ദ​യ്ക്കും വ​രു​ണി​നും പു​റ​മേ റീ​ത്ത ബ​ഹു​ഗു​ണ ജോ​ഷി​യും സ്ഥാ​ര്‍​ത്ഥി​പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. അ​ല​ഹ​ബാ​ദി​ല്‍ നി​ന്നു​മാ​ണ് റീ​ത്ത ബ​ഹു​ഗു​ണ ജോ​ഷി ജ​ന​വി​ധി തേ​ടു​ന്ന​ത്. ജ​ഗ​ദാം​ബി​ക പാ​ല്‍ ഡോ​മ​രി​യ​ഗാ​നി​ല്‍ നി​ന്നും മ​ത്സ​രി​ക്കു​മെ​ന്നും പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.