വാ​യ്പ​ക​ള്‍​ക്ക് മൊ​റ​ട്ടോ​റി​യം; സ​ര്‍​ക്കാ​ര്‍ അ​പേ​ക്ഷ തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ള​ളി
Tuesday, March 26, 2019 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കു​ള്ള മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടു​ന്ന​തി​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം സം​ബ​ന്ധി​ച്ച ഫ​യ​ല്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ മ​ട​ക്കി. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് ഫ​യ​ല്‍ തി​രി​ച്ച​യ​ച്ച​ത്. ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും കാ​ര​ണ​വും വി​ശ​ദ​മാ​ക്ക​ണ​മെ​ന്ന് ടി​ക്കാ​റാം മീ​ണ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും എ​ന്തു​കൊ​ണ്ട് സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​ത്ത​ര​വി​റ​ക്കി​യി​ല്ലെ​ന്നും ടി​ക്കാ​റാം മീ​ണ ചോ​ദി​ച്ചു.

മൊ​റ​ട്ടോ​റി​യം നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കാ​ന്‍ റ​വ​ന്യൂ വ​കു​പ്പി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മീ​ണ​യ്ക്കു ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി ക​ത്ത് അ​യ​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ അ​നു​മ​തി തേ​ടാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇ​ത്.

മൊ​റ​ട്ടോ​റി​യം ദീ​ര്‍​ഘി​പ്പി​ച്ച് ഉ​ത്ത​ര​വി​റ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ അ​നു​മ​തി തേ​ട​ണ​മെ​ന്നു റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​നാ​യി​രു​ന്നു നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യും കൃ​ഷി​മ​ന്ത്രി​യു​മെ​ല്ലാം രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.