എഴുത്തുകാരി അഷിത അന്തരിച്ചു
Wednesday, March 27, 2019 1:30 AM IST
തൃ​ശൂ​ർ: സാ​ഹി​ത്യ​കാ​രി അ​ഷി​ത അ​ന്ത​രി​ച്ചു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി അ​സു​ഖ ബാ​ധി​ത​യാ​യി​രു​ന്നു.

ക​ഥാ​കൃ​ത്തും പ​രി​ഭാ​ഷ​ക​യു​മാ​യ അ​ഷി​ത, തൃ​ശൂ​ർ ജി​ല്ല​യി​ലെ പ​ഴ​യ​ന്നൂ​രി​ൽ ജ​നി​ച്ച​ത്. ഡ​ൽ​ഹി, ബോം​ബെ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ​നി​ന്ന് ഇം​ഗ്ലീ​ഷി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി.

വി​സ്മ​യ​ചി​ഹ്ന​ങ്ങ​ൾ, അ​പൂ​ർ​ണ വി​രാ​മ​ങ്ങ​ൾ, അ​ഷി​ത​യു​ടെ ക​ഥ​ക​ൾ, മ​ഴ​മേ​ഘ​ങ്ങ​ൾ, ഒ​രു സ്ത്രീ​യും പ​റ​യാ​ത്ത​ത്, നി​ലാ​വി​ന്‍റെ നാ​ട്ടി​ൽ, ശി​വ​സേ​വ​ന സ​ഹ​വ​ർ​ത്ത​നം, മ​യി​ൽ​പ്പീ​ലി സ്പ​ർ​ശം, ഭൂ​മി പ​റ​ഞ്ഞ ക​ഥ​ക​ൾ, പ​ദ​വി​ന്യാ​സ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ.

ഇ​ട​ശേ​രി അ​വാ​ർ​ഡ്, അ​ങ്ക​ണം അ​വാ​ർ​ഡ്, തോ​പ്പി​ൽ ര​വി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ്, ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം സ്മാ​ര​ക സ​മി​തി​യു​ടെ യു​വ​സാ​ഹി​ത്യ​കാ​രി​ക്കു​ള്ള അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.