പാ​ക്കി​സ്ഥാ​നി​ൽ വീ​ണ്ടും ഹി​ന്ദു പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി
Wednesday, March 27, 2019 5:51 AM IST
അ​മൃ​ത്സ​ർ: പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ൽ വീ​ണ്ടും ഹി​ന്ദു പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു ഹി​ന്ദു പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​തം​മാ​റ്റി വി​വാ​ഹം ക​ഴി​പ്പി​ച്ച സം​ഭ​വം വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണി​ത്.

ബാ​ദി​ന്‍ ജി​ല്ല​യി​ലെ മേ​ഘാ​ർ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

നേ​ര​ത്തേ, ര​ണ്ടു ഹി​ന്ദു പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളെ എ​ത്ര​യും വേ​ഗം മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നും സി​ന്ധ്, പ​ഞ്ചാ​ബ് പ്ര​വി​ശ്യാ ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.