ചു​ഴ​ലി​ക്കാ​റ്റ്‌; യു​എ​സി​ന്‍റെ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു
Tuesday, April 16, 2019 2:54 AM IST
ഹൂ​സ്റ്റ​ൺ: യു​എ​സി​ന്‍റെ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റു​ക​ളി​ൽ കു​ട്ടി​ക​ൾ അ​ട​ക്കം എ​ട്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മി​സി​സി​പ്പി, ടെ​ക്സ​സ്, ലു​യീ​സി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച​ത്.

കു​റ​ഞ്ഞ​ത് 11 ചു​ഴ​ലി​ക്കാ​റ്റു​ക​ളാ​ണ് മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും വീ​ശി​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ ന​ട​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തു ദു​ഷ്ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കി​ഴ​ക്ക​ൻ തീ​ര​ത്തേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്നു ഒ​ഹി​യോ, സൗ​ത്ത് കാ​ര​ലി​ന, വി​ർ​ജീ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.