ട്രം​പി​നെ വീ​ഴ്ത്തി പ്ര​സി​ഡ​ന്‍റാ​കാ​ൻ ബി​ൽ വെ​ൽ​ഡ്; സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചു
Tuesday, April 16, 2019 6:54 AM IST
വാ​ഷിം​ഗ്ട​ൺ: ഡോ​ണ​ള്‍​ഡ് ട്രം​പി​നു പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ല്‍ ര​ണ്ടാ​മ​തൊ​ര​വ​സ​രം കൊ​ടു​ക്ക​രു​തെ​ന്നു​റ​ച്ചു റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ നി​ന്നൊ​രു മു​ന്നേ​റ്റം. 2020-ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തി​ന് ബി​ൽ വെ​ൽ​ഡും രം​ഗ​ത്തെ​ത്തി. മ​സാ​ചു​സെ​റ്റ്സ് മു​ൻ ഗ​വ​ർ​ണ​റാ​ണ് 73 വ​യ​സു​കാ​ര​നാ​യ ബി​ൽ വെ​ൽ​ഡ്.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പി​നെ വെ​ല്ലു​വി​ളി​ച്ച് കൊ​ണ്ടാ​ണ് ബി​ൽ വെ​ൽ​ഡ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. ബി​ൽ വെ​ൽ​ഡ് വെ​ല്ലു​വി​ളി​ച്ചു. മൂ​ന്നു മി​നി​റ്റു​ള്ള പ്ര​ചാ​ര​ണ വീ​ഡി​യോ​യും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടു. "എ ​ബെ​റ്റ​ർ അ​മേ​രി​ക്ക​ൻ സ്റ്റാ​ർ​ട്ട്സ് ഹി​യ​ർ' എ​ന്ന മു​ദ്ര​വാ​ക്യ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ‌​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ദ്യ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വാ​ണ് ബി​ൽ വെ​ൽ​ഡ്. ഉ​ൾ​പ്പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ന്തി​മ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തും. 2016-ലെ ​വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലി​ബ​ര്‍​റ്റേ​റി​യ​ന്‍ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ബി​ൽ വെ​ൽ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.