മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി​യി​ൽ വാ​ഹ​നാ​പ​ക​ടം; അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു
Tuesday, April 16, 2019 7:26 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തി​നു സ​മീ​പം കൂ​ട്ടി​ല​ങ്ങാ​ടി​യി​ൽ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ചു മൂ​ന്നു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ എ​സ്.​കെ സാ​ദ​ത്ത് (40), എ​സ്.​കെ സ​ബീ​ർ അ​ലി (41), സെ​യ്തു​ൽ​ഖാ​ൻ (37) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ നി​സാ​മു​ദീ​ൻ, ദീ​പ​ക്ക​ർ മ​ണ്ഡ​ൽ എ​ന്നി​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കൂ​ട്ടി​ല​ങ്ങാ​ടി പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.14നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മം​ഗ​ലാ​പു​ര​ത്തു നി​ന്നു എ​ൽ​പി​ജി​യു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി സ​കോ​ർ​പി​യോ വാ​നി​ന്‍റെ പി​റ​കി​ലി​ടി​ച്ചു നീ​ങ്ങി എ​തി​രെ വ​ന്ന ഗു​ഡ്സ് ഓ​ട്ടോ​യി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ സ്കോ​ർ​പി​യോ വാ​ൻ തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ടാ​ങ്ക​ർ ഇ​ടി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ൾ ഓ​ട്ടോ​യ്ക്കു പു​റ​ത്താ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. സ്കോ​ർ​പി​യോ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ർ​ക്കും പ​രി​ക്കി​ല്ല. ഓ​ടി​കൂ​ടി​യ പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞു മ​ല​പ്പു​റം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഗു​ഡ്സ് ഓ​ട്ടോ​യി​ല​ട​ക്കം തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തു കു​ത്തി​നി​റ​ച്ചാ​ണ് ജോ​ലി സ്ഥ​ല​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​തു പാ​ടി​ല്ലെ​ന്നു അ​ധി​കൃ​ത​ർ പ​ല ത​വ​ണ അ​റി​യി​ച്ചി​ട്ടും കെ​ട്ടി​ട​നി​ർ​മാ​ണ ക​രാ​റു​ക​ൾ ചെ​വി​ക്കൊ​ള്ളു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.