നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ൽ പു​ന​ർ​നി​ർ​മി​ക്കും: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് മാ​ക്രോ​ൺ
Tuesday, April 16, 2019 10:35 AM IST
പാ​രി​സ്: തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ൽ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ. തി​ങ്ക​ളാ​ഴ്ച രാ​ത്രി ക​ത്തീ​ഡ്ര​ലി​ൽ‌ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു മാ​ക്രോ​ണി​ന്‍റെ പ്ര​ഖ്യാ​പ​നം. ഫ്ര​ഞ്ച് ജ​ന​ത ഒ​ന്നു​ചേ​ർ​ന്ന് ക​ത്തീ​ഡ്ര​ൽ പു​ന​ർ​നി​ർ​മി​ക്കും. ഫ്രാ​ൻ​സി​ന്‍റെ ഭാ​ഗ​ധേ​യ​മാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. പ​ദ്ധ​തി​ക​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും മാ​ക്രോ​ൺ പ​റ​ഞ്ഞു.

യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ പെ​ടു​ന്ന 850 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദേ​വാ​ല​യ​മാ​ണി​ത്. ര​ണ്ട് ലോ​ക​മ​ഹാ​യു​ദ്ധ​ങ്ങ​ളേ​യും 18ാം നൂ​റ്റാ​ണ്ടി​ലെ ഫ്ര​ഞ്ച് വി​പ്ല​വ​ത്തെ​യും ഈ ​ദേ​വാ​ല​യം അ​തി​ജീ​വി​ച്ചു. ഫ്ര​ഞ്ച് വി​പ്ല​വ സ​മ​യ​ത്ത് ദേ​വാ​ല​യം ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഏ​താ​ണ്ട് 200 വ​ർ​ഷം നീ​ണ്ട പ​ണി​ക​ൾ​ക്കു​ശേ​ഷം 12ാം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തോ​ടെ​യാ​ണ് ദേ​വാ​ല​യം പൂ​ർ​ത്തി​യാ​യ​ത്.

പു​ന​ർ​നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഫ്രാ​ൻ​സി​ൽ നി​ര​വ​ധി പ​ള്ളി​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ സം​ഭ​വം ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.