തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ പ്ര​ശം​സി​ച്ച് സു​പ്രീം കോ​ട​തി; മാ​യാ​വ​തി​യു​ടെ പ​രാ​തി​ക്ക് ഉ​ട​ന​ടി പ​രി​ഹാ​ര​മി​ല്ല
Tuesday, April 16, 2019 11:45 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു.‌‌ ഹ​ർ​ജി ഉ​ട​ൻ കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ത​ള്ളി​യ​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രാ​യ ഹ​ർ​ജി ന​ൽ​കാ​ൻ മാ​യ​വ​തി​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി.

നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ പ്ര​ശം​സി​ച്ചാ​ണ് മാ​യാ​വ​തി​യു​ടെ ഹ​ർ​ജി ഉ​ട​ൻ കേ​ൾ​ക്കാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ച​ത്. മാ​യാ​വ​തി, യോ​ഗി ആ​ദി​ത്യ​നാ​ഥ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​യേ​യും സു​പ്രീം കോ​ട​തി ശ​രി​വ​ച്ചു.

പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രാ​യ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സു​പ്രീം കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് നി​ർ​ദേ​ശി​ച്ചു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​തി​ന്‍റെ ശ​ക്തി തി​രി​ച്ച​റി​ഞ്ഞ് ഉ​ണ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു ഉ​ത്ത​ര​വ് ആ​വ​ശ്യ​മി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. യോ​ഗി​യെ 72 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കും മാ​യാ​വ​തി​യെ 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നു വി​ല​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വി​ല​ക്ക് നി​ല​വി​ൽ വ​രും.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ലെ വ​ർ​ഗീ​യ പ്ര​സം​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നു യോ​ഗി​യു​ടെ​യും മാ​യാ​വ​തി​യു​ടേ​യും വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടു ചോ​ദി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

നേ​ര​ത്തെ, മീ​റ​റ്റി​ലെ റാ​ലി​യി​ലാ​ണ് യോ​ഗി "അ​ലി’, "ബ​ജ്രം​ഗ്ബ​ലി’ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. അ​ലി​യും (ഇ​സ്ലാ​മി​ലെ നാ​ലാം ഖ​ലീ​ഫ) ബ​ജ്രം​ഗ്ബ​ലി​യും (ഹ ​നു​മാ​ൻ) ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സം​ഗം. ഇ​തു ഹി​ന്ദു-​മു​സ്‌​ലിം വേ​ർ​തി​രി​വ് സൃ​ഷ്ടി​ക്കു​ന്ന പ​രാ മ​ർ​ശ​മാ​ണെ​ന്ന് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തേ​തു​ട​ർ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

മു​സ്‌​ലിം​ക​ൾ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​നു വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​യി​രു​ന്നു യോ​ഗി​യു​ടെ അ​ലി, ബ​ജ്രം​ഗ്ബ​ര​ലി പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.