അഞ്ച് വർഷം കൂടുമ്പോൾ സർക്കാരുകൾ മാറുമെന്ന് ആർഎസ്എസ് മേധാവി
Tuesday, April 16, 2019 12:35 PM IST
നാഗ്പുർ: രാജ്യത്ത് അഞ്ച് വർഷം കൂടുമ്പോൾ സർക്കാരുകൾ മാറുമെന്നും സാമൂഹ്യ സംഘടനകൾ സർക്കാരുകളെ ആശ്രയിച്ച് പ്രവർത്തിക്കരുതെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്.

ആർഎസ്എസ് ആരെയും ആശ്രയിച്ചല്ല മുന്നോട്ടുപോകുന്നതും പ്രവർത്തിക്കുന്നതും. രാജ്യത്ത് പ്രവർത്തിക്കുന്ന ഓരോ സാമൂഹ്യ സംഘടനകളും മികച്ച അടിത്തറയും കരുത്തും നേടണമെന്നും സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കേണ്ടവർ ആ രീതിയിൽ തന്നെ മുന്നോട്ടുപോവുക. പക്ഷേ, സർക്കാരുകളെ ആശ്രയിച്ച് സാമൂഹ്യ സംഘടനകൾ നിലനിൽക്കുന്നതിനോട് തനിക്ക് താത്പര്യമില്ല. കാരണം അഞ്ച് വർഷം കൂടുന്പോൾ ഭരണകൂടങ്ങൾ മാറിമറിയും. രാജഭരണകാലത്ത് 30 മുതൽ 50 വർഷം വരെ ഒരാൾ അധികാരം കൈയാളുമായിരുന്നു. എന്നാൽ ഇന്നങ്ങനല്ലെന്നും മോഹൻ ഭഗവത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.