കൊച്ചിയിൽ വാഹനാപകടം: രണ്ടു മരണം
Tuesday, April 16, 2019 12:48 PM IST
കൊച്ചി: തൃപ്പൂണിത്തുറ ഉദയംപേരൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. അങ്കമാലി വട്ടപറന്പ് മംഗലപള്ളി വീട്ടിൽ സി.ആർ.എ നായർ (68), പങ്കജാക്ഷിയമ്മ (82) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന നളിനിയമ്മ എന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ഷേത്ര ദർശനം കഴിഞ്ഞു മൂവരും വരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഉദയംപേരൂർ പോലീസും തൃപ്പൂണിത്തുറ ഫയർഫോഴ്സും കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.