കു​രു​ന്നു ജീ​വ​ൻ കാ​ക്കാ​ൻ വീ​ണ്ടും...​ആം​ബു​ല​ൻ​സ് യാ​ത്ര മ​ല​പ്പു​റ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്
Wednesday, April 17, 2019 6:06 PM IST
മ​ല​പ്പു​റം: ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള മൂ​ന്ന് ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും കൊ​ണ്ട് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്തി​ര​യി​ലേ​ക്ക് ആം​ബു​ല​ന്‍​സ് പു​റ​പ്പെ​ടു​ന്നു. മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ അ​ല്‍​ഷി​ഫ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വൈ​കി​ട്ടോ​ടെ വാ​ഹ​നം പു​റ​പ്പെ​ടും.

മ​ല​പ്പു​റം ജി​ല്ല​യി​ലെ വേ​ങ്ങൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ള​ത്തി​ൽ ന​ജാ​ദ് - ഇ​ർ​ഫാ​ന ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​യേ​യും കൊ​ണ്ടാ​ണ് ആം​ബു​ല​ൻ​സ് യാ​ത്ര തി​രി​ക്കു​ക. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള KL-02-BD-8296 എ​ന്ന ന​മ്പ​ർ ആം​ബു​ല​ൻ​സി​ലാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​കു​ക.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും ഓ​ഫീ​സി​ൽ സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ച് ബ​ന്ധ​പ്പെ​ട്ട​താ​യി ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. തൃ​ശ്ശൂ​രി​ൽ നി​ന്ന് ഹൃ​ദ്യം ആം​ബു​ല​ൻ​സ് എ​ത്തി​യ ശേ​ഷ​മാ​കും യാ​ത്ര ആ​രം​ഭി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.