ക​ന​ത്ത​മ​ഴ: ക​മ​ൽ​നാ​ഥി​ന്‍റെ ട്വീ​റ്റി​ൽ മോ​ദി പ​രു​ങ്ങി; എ​ല്ലാ​വ​ർ​ക്കും സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു
Wednesday, April 17, 2019 6:20 PM IST
ഭോ​പ്പാ​ൽ: ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഗു​ജ​റാ​ത്തി​ന് മാ​ത്രം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്. "മോ​ദി നി​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്, ഗു​ജ​റാ​ത്തി​ന്‍റെ മാ​ത്ര​മ​ല്ലെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്ന്' ക​മ​ൽ​നാ​ഥ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഗു​ജ​റാ​ത്തി​ന് മാ​ത്ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും ക​മ​ൽ​നാ​ഥ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ നേ​രി​ട്ട​ത്. എ​ന്നാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് മോ​ദി ഗു​ജ​റാ​ത്തി​ന് മാ​ത്രം ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഗു​ജ​റാ​ത്തി​ന് പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​രം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കെ​ടു​തി നേ​രി​ട്ട​വ​ര്‍​ക്കും ല​ഭി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ക​ന​ത്ത​മ​ഴ​യി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക. ഗു​ജ​റാ​ത്തി​ലും രാ​ജ​സ്ഥാ​നി​ലും 10 പേ​ർ വീ​ത​വും മ​ധ്യ​പ്ര​ദേ​ശി​ൽ 15 പേ​രു​മാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.