മു​സ്‍​ലീം​ക​ള്‍​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശം: ശ്രീ​ധ​ര​ന്‍​പി​ള്ള​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ
Wednesday, April 17, 2019 7:36 PM IST
തിരുവനന്തപുരം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​സ്‍​ലീം​ക​ള്‍​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ. പ​രാ​മ​ർ​ശം ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മെ​ന്ന് മു​ഖ്യ​തെര‍​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ വി​ല​യി​രു​ത്തി.

ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ മീ​ണ ശി​പാ​ര്‍​ശ ചെ​യ്തു.ശ്രീ​ധ​ര​ൻ പി​ള്ള മു​സ്‌​ലീം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എ​ൽ​ഡി​എ​ഫ് ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​സം​ഗം വി​വാ​ദ​മാ​യ​തോ​ടെ, വാ​ച​ക​ങ്ങ​ൾ അ​ട​ർ​ത്തി​യെ​ടു​ത്ത് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് വ​ർ​ഗീ​യ​വി​കാ​ര​മി​ള​ക്കി വി​ടാ​നാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ശ്ര​മി​ക്കു​ന്ന​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.