ധോണിയില്ലാത്ത ചെന്നൈയ്ക്ക് പരാജയത്തിന്‍റെ കയ്പുനീർ; ആറു വിക്കറ്റിന്‍റെ തോൽവി
Wednesday, April 17, 2019 11:51 PM IST
ഹൈ​ദ​രാ​ബാ​ദ്: ധോണിയില്ലാതെ മത്സരത്തിനിറങ്ങിയ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു അടിതെറ്റി. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ആ​റു വി​ക്ക​റ്റി​നു സൂ​പ്പ​ർ കിം​ഗ്സി​നെ തോ​ൽ​പ്പി​ച്ചു. സീസണിൽ ചെന്നൈയുടെ ര​ണ്ടാം തോ​ൽ​വിയാണിത്. ഡേ​വി​ഡ് വാ​ർ​ണ​ർ (25 പ​ന്തി​ൽ 50), ജോ​ണി ബെ​യ​ർ​സ്റ്റോ (44 പ​ന്തി​ൽ 61 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ പ്ര​ക​ട​നമാണ് ഹൈ​ദ​രാ​ബാ​ദി​നു ജ​യ​മൊ​രു​ക്കി​യ​ത്.​

തു​ട​ർ​ച്ച​യാ​യ മൂ​ന്നു തോ​ൽ​വി​ക്കു​ ശേ​ഷ​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ജ​യം. കെ​യ​ൻ വി​ല്യം​സ​ണ്‍ (3), വി​ജ​യ് ശ​ങ്ക​ർ (7), ദീ​പ​ക് ഹൂ​ഡ (13) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദി​നു ന​ഷ്ട​മാ​യ​ത്. ചെന്നൈ 20 ഓവറിൽ അഞ്ചിന് 132 റൺസെടുത്തപ്പോൾ ഹൈദരാബാദ് 16.5 ഓവറിൽ ലക്ഷ്യം കണ്ടു.

ടോ​​സ് ജ​​യി​​ച്ച് ക്രീ​​സി​​ലെ​​ത്തി​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഷെ​​യ്ൻ വാ​​ട്സ​​ണും (29 പ​​ന്തി​​ൽ 31 റ​​ണ്‍​സ്) ഫാ​​ഫ് ഡു​​പ്ല​​സി​​യും (31 പ​​ന്തി​​ൽ 45 റ​​ണ്‍​സ്) ചെ​​ന്നൈ​​ക്ക് മി​​ക​​ച്ച അ​​ടി​​ത്ത​​റ പാ​​കി. 9.5 ഓ​​വ​​റി​​ൽ 79 റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ഞ്ഞ​​ത്.

അവസാന പത്തോവറില്‍ 52 റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്.അവസാന ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ അംബാട്ടി റായുഡുവിനെയും(21 പന്തില്‍ 25 നോട്ടൗട്ട്), രവീന്ദ്ര ജഡേജയെയും(20 പന്തില്‍ 10) അടിച്ചു തകര്‍ക്കാന്‍ അനുവദിച്ചതുമില്ല.

ഹൈദരാബാദിനായി റഷീദ് ഖാന്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍, വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.