ഇ​ന്തോ​നേ​ഷ്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: ജോ​ക്കോ വി​ഡോ​ഡോ​യ്ക്ക് മു​ന്‍​തൂ​ക്കം
Thursday, April 18, 2019 12:01 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​നൗ​ദ്യോ​ഗി​ക ഫ​ല​ങ്ങ​ൾ പു​റ​ത്ത് വ​രു​മ്പോ​ൾ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ​ക്കോ വി​ഡോ​ഡോ​യ്ക്ക് മു​ന്‍​തൂ​ക്ക​മെ​ന്ന് സൂ​ച​ന. ബു​ധ​നാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന് 54ശ​ത​മാ​നം വോ​ട്ടു ല​ഭി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മു​ൻ സൈ​നി​ക​ഭ​ര​ണാ​ധി​കാ​രി സു​ഹാ​ർ​ത്തോ​യു​ടെ കാ​ല​ത്തു ജ​ന​റ​ലാ​യി​രു​ന്ന പ്ര​ബോ​വോ സു​ബി​യാ​ന്തോ​യാ​ണ് എ​തി​രാ​ളി. സു​ബി​യാ​ന്തോ ഇ​തു​വ​രെ പ​രാ​ജ​യം സ​മ്മ​തി​ച്ചി​ട്ടി​ല്ല. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സു​ബി​യാ​ന്തോ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ഭ​ര​ണ​ഘ​ട​നാ കോ​ട​തി വി​ഡോ​ഡോ​യു​ടെ വി​ജ​യം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.