പോ​ർ​ച്ചു​ഗ​ലി​ൽ ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ടം: 28 പേ​ർ മ​രി​ച്ചു
Thursday, April 18, 2019 2:28 AM IST
മ​ദീ​റ: പോ​ർ​ച്ചു​ഗ​ലി​ലെ മ​ദീ​റ​യി​ലു​ണ്ടാ​യ ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ 17 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 28 പേ​ർ മ​രി​ച്ചു. 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ലു​സാ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഡ്രൈ​വ​ർ​ക്കു ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മിക നി​ഗ​മ​നം. 55 പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ജ​ർ​മ​നി​യി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യി​രു​ന്നു ഇ​വ​ർ. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മേ​യ​ർ ഫി​ലി​പ്പ് സോ​സ സം​ഭ​വം സ്ഥി​രീ​ക​രി​ച്ചു. എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് വി​വ​രി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.