പോ​ർ​ട്ടോ​യെ ഗോള്‍ മഴയില്‍ മു​ക്കി; ലി​വ​ർ​പൂ​ൾ ചാ​ന്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ
Thursday, April 18, 2019 4:29 AM IST
പോ​ർ​ട്ടോ: പോ​ർ​ട്ടോ​യെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി ലി​വ​ർ​പൂ​ൾ ചാ​ന്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ എ​ത്തി. ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യം. ആ​ദ്യ പാ​ദ​ത്തി​ൽ ലി​വ​ർ​പൂ​ൾ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു വി​ജ​യി​ച്ചി​രു​ന്നു. ഇ​തോ​ടെ 6-1 എ​ന്ന അ​ഗ്രി​ഗേ​റ്റ് സ്കോ​റി​നാ​ണ് ചെ​ന്പ​ട സെ​മി​യി​ലേ​ക്കു മാ​ർ​ച്ച് ചെ​യ്യു​ന്ന​ത്.

ക​ളി​യു​ടെ 26-ാം മി​നി​റ്റി​ൽ സാ​ദി​യോ മാ​നെ ലി​വ​ർ​പൂ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചു. ആ​ദ്യ​ഷോ​ട്ട് ത​ന്നെ ഗോ​ളാ​ക്കി മാ​റ്റി​യാ​യി​രു​ന്നു മാ​നെ​യു​ടെ പ്ര​ക​ട​നം. 65-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് സ​ലാ ല​ഡ് ഉ​യ​ർ​ത്തി​യെ​ങ്കി​ലും മൂ​ന്നു മി​നി​റ്റി​നു​ള്ളി​ൽ മി​ലി​റ്റ​വോ​യി​ലൂ​ടെ പോ​ർ​ട്ടോ ഒ​രു ഗോ​ൾ മ​ട​ക്കി. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ​യും വി​ർ​ജി​ൽ വാ​ൻ ഡൈ​കും നേ​ടി​യ ഗോ​ളു​ക​ൾ ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ർ​ട്ടോ എ​ട്ടു ത​വ​ണ ലി​വ​ർ​പൂ​ൾ വ​ല ഉ​ന്നം​വ​ച്ചെ​ങ്കി​ലും ഒ​ന്നു​പോ​ലും ല​ക്ഷ്യം​ക​ണ്ടി​ല്ല.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ പോ​ർ​ട്ടോ​യു​ടെ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ചാ​ന്പ്യ​ൻ​സ് ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ൾ പോ​ർ​ട്ടോ​യൊ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചി​രു​ന്നു. സെ​മി​യി​ൽ ബാ​ഴ്സ​ലോ​ണ​യാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ എ​തി​രാ​ളി. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബാ​ഴ്സ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.