വാ​ർ വി​ധി​യെ​ഴു​തി; ക്ലാ​സി​ക് ത്രി​ല്ല​റി​നൊ​ടു​വി​ൽ സി​റ്റി പു​റ​ത്ത്, ടോ​ട്ട​നം സെ​മി​യി​ൽ
Thursday, April 18, 2019 5:08 AM IST
ല​ണ്ട​ൻ: ക്ലാ​സി​ക് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എ​വേ ഗോ​ളി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ അ​ട്ടി​മ​റി​ച്ച് ടോ​ട്ട​നം ഹോ​സ്പ​ര്‍ ചാ​ന്പ്യ​ൻ​സ് ലീ​ഗ് സെ​മി​ഫൈ​ന​ലി​ൽ. സി​റ്റി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന, ആ​ക്ര​മ​ണ ഫു​ട്ബോ​ളി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും ആ​വാ​ഹി​ച്ച മ​ത്സ​ര​ത്തി​ൽ മൂ​ന്നി​നെ​തി​രേ നാ​ലു ഗോ​ളു​ക​ൾ​ക്കു സി​റ്റി വി​ജ​യി​ച്ചെ​ങ്കി​ലും എ​വേ ഗോ​ൾ ആ​നു​കൂ​ല്യം ടോ​ട്ട​ന​ത്തെ തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണ​ട​ച്ചു തു​റ​ക്കും​മു​ന്പ് ഇ​രു​വ​ല​ക​ളി​ലു​മാ​യി ഏ​ഴു ഗോ​ളു​ക​ൾ വീ​ണ മ​ത്സ​ര​ത്തി​ന്‍റെ എ​ക്സ്ട്രാ ടൈ​മി​ൽ, റ​ഹിം സ്റ്റെ​ർ​ലിം​ഗ് സി​റ്റി​ക്കാ​യി വി​ജ​യ​ഗോ​ൾ നേ​ടി​യ​ങ്കി​ലും വാ​റി​ൽ ഓ​ഫ് സൈ​ഡ് എ​ന്നു വി​ധി​ച്ച​തോ​ടെ ആ​രാ​ധ​ക​രു​ടെ നെ​ഞ്ച് ത​ക​ർ​ന്നു. വി​ഖ്യാ​ത പ​രി​ശീ​ല​ക​ൻ പെ​പ് ഗാ​ർ​ഡി​യോ​ള ത​ല​താ​ഴ്ത്തി. ഇ​തോ​ടെ ടോ​ട്ട​നം അ​ക​ത്തും, സി​റ്റി പു​റ​ത്തും. 4-4 എ​ന്ന അ​ഗ്രി​ഗേ​റ്റ് സ്കോ​റി​നാ​ണ് ടോ​ട്ട​ന​ത്തി​ന്‍റെ മു​ന്നേ​റ്റം. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ആ​ദ്യ പാ​ദ​ത്തി​ൽ ടോ​ട്ട​നം എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു വി​ജ​യി​ച്ചി​രു​ന്നു.

11 മി​നി​റ്റി​ൽ നാ​ലു ഗോ​ൾ

ക​ളി തു​ട​ങ്ങി നാ​ലാം മി​നി​റ്റി​ൽ സി​റ്റി ല​ക്ഷ്യം ക​ണ്ടു. ഡി ​ബ്രു​യി​ന്‍റെ കി​ടി​ല​ൻ പാ​സ് അ​തി​ലും മി​ക​ച്ച ഫി​നി​ഷിം​ഗ് മി​ക​വോ​ടെ റ​ഹിം സ്റ്റെ​ർ​ലിം​ഗ് വ​ല​യി​ലെ​ത്തി​ച്ചു. പ​ക്ഷേ, സി​റ്റി​യു​ടെ ആ ​സ​ന്തോ​ഷ​ത്തി​ന് അ​ധി​കം ആ​യു​സു​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്നു മി​നി​റ്റി​നു​ള്ളി​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ താ​രം സ​ണ്‍ ഹ്യൂ​ങ് മി​ന്നി​ലൂ​ടെ ടോ​ട്ട​നം സ​മ​നി​ല നേ​ടി. ഒ​രു മൂ​ന്നു മി​നി​റ്റു​കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ സ​ണ്‍ ഹ്യൂ​ങ് മി​ൻ ത​ന്നെ ടോ​ട്ട​ന​ത്തി​നു ലീ​ഡും നേ​ടി ന​ൽ​കി.

എ​ന്നാ​ൽ വി​ട്ടു കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന സി​റ്റി തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ ബെ​ർ​ണാ​ഡോ സി​ൽ​വ​യി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. ഇ​തോ​ടെ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ 11 മി​നി​റ്റി​ൽ പി​റ​ന്ന​ത് നാ​ലു ഗോ​ളു​ക​ൾ. വി​ജ​യം മാ​ത്രം സി​റ്റി ല​ക്ഷ്യ​മി​ട്ട​തോ​ടെ 21-ാം മി​നി​റ്റി​ൽ വീ​ണ്ടും ഗോ​ൾ പി​റ​ന്നു. ഇ​ത്ത​വ​ണ​യും സ്റ്റെ​ർ​ലിം​ഗാ​യി​രു​ന്നു സ്കോ​റ​ർ. ആ​ദ്യ പ​കു​തി സി​റ്റി​യു​ടെ ലീ​ഡി​ൽ അ​വ​സാ​നി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ൽ സി​റ്റി വീ​ണ്ടും ലീ​ഡ് ഉ​യ​ർ​ത്തി. ഡി ​ബ്രു​യി​ന്‍റെ പാ​സി​ൽ​നി​ന്ന് സെ​ർ​ജി​യോ അ​ഗ്യൂ​റോ​യാ​ണ് സി​റ്റി​യു​ടെ നാ​ലാം ഗോ​ൾ നേ​ടി​യ​ത്. പ​ക്ഷേ 73-ാം മി​നി​റ്റി​ൽ ഫെ​ർ​ണാ​ണ്ടോ യൊ​റെ​ന്‍റെ​യി​ലൂ​ടെ ടോ​ട്ട​നം തി​രി​ച്ച​ടി​ച്ചു. സ്കോ​ർ: സി​റ്റി 4, ടോ​ട്ട​നം 3. അ​ഗ്രി​ഗേ​റ്റ് 4-4. ടോ​ട്ട​നം എ​വേ ഗോ​ളി​ൽ മു​ന്നി​ൽ.

വാ​ർ വി​ധി​യെ​ഴു​തി; നെ​ഞ്ചു​ത​ക​ർ​ന്ന് സി​റ്റി

ജ​യം​മാ​ത്രം മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സി​റ്റി മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക സ​മ​യ​ത്ത് വീ​ണ്ടും ടോ​ട്ട​ന​ത്തി​ന്‍റെ വി​ല​യി​ൽ പ​ന്തെ​ത്തി​ച്ചു. ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​വും ഗാ​ർ​ഡി​യോ​ള​യും പൊ​ട്ടി​ത്തെ​റി​ച്ചു. പ​ക്ഷേ ടോ​ട്ട​നം വീ​ഡി​യോ അ​സി​സ്റ്റ​ൻ​സ് സം​വി​ധാ​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ൽ റ​ഫ​റി വി​ധി​ച്ചു-​ഓ​ഫ്സൈ​ഡ്. സ്റ്റേ​ഡി​യം നി​ശ​ബ്ദ​മാ​യി. സി​റ്റി​യു​ടെ ഹൃ​ദ​യം ത​ക​ർ​ന്നു, ച​രി​ത്ര നേ​ട്ട​വു​മാ​യി ടോ​ട്ട​നം സെ​മി​യി​ലേ​ക്ക്.

സെ​മി​യി​ൽ അ​യാ​ക്സ് ആം​സ്റ്റ​ർ​ഡാ​മാ​ണ് ടോ​ട്ട​ന​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ യു​വ​ന്‍റ​സി​നെ ത​ക​ർ​ത്താ​ണ് അ​യാ​ക്സ് സെ​മി ഉ​റ​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.