ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക​ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; അം​ല​യും സ്റ്റെയ്നും ഇടംനേടി
Thursday, April 18, 2019 9:16 PM IST
കേ​പ്ടൗ​ണ്‍: ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ ക്രി​ക്ക​റ്റ് ടീ​മി​നെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​ഖ്യാ​പി​ച്ചു. ഫാ​ഫ് ഡു ​പ്ലെ​സി​സാ​ണ് ടീ​മി​നെ നാ​യ​ക​ൻ. മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ ഡെ​യ്ൽ സ്റ്റെ​യ്നും ഹാ​ഷിം അം​ല​യേ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മോ​ശം ഫോ​മി​ലു​ള്ള അം​ല ലോ​ക​ക​പ്പി​ൽ ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സെ​ല​ക്ട​ർ​മാ​ർ.

പേ​സ് ത്ര​യ​മാ​യ സ്റ്റെ​യ്ൻ, ലുന്‍ഗി എന്‍ഗിഡി, കാ​ഗി​സോ റ​ബാ​ഡ ഒ​ന്നി​ക്കു​ന്ന​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നു ക​രു​ത്തു​പ​ക​രു​ന്നു. തോ​ളി​നു പ​രി​ക്കേ​റ്റ ജെ.​പി.​ഡു​മി​നി​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി. അ​തേ​സ​മ​യം, ഓ​ള്‍ റൗ​ണ്ട​ര്‍ ക്രി​സ് മോ​റി​സ്, വി​യാ​ന്‍ മു​ള്‍​ഡ​ര്‍, ബാ​റ്റ്സ്മാ​ന്‍ റീ​സ ഹെ​ന്‍​ഡ്രി​ക്ക​സ് തു​ട​ങ്ങി​യ​വ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീം: ​ഫാ​ഫ് ഡു ​പ്ലെ​സി​സ്(​ക്യാ​പ്റ്റ​ൻ), ഹാ​ഷിം അം​ല, ക്വ​ന്‍റ​ൺ ഡി​ക്കോ​ക്ക്(​വി​ക്ക​റ്റ് കീ​പ്പ​ർ), ജെ.​പി.​ഡു​മി​നി, എ​യ്ഡ​ൻ മ​ക്രം, ഡേ​വി​ഡ് മി​ല്ല​ർ, ലുന്‍ഗി എന്‍ഗിഡി, ആ​ന്‍റി​ച്ച് നോ​ര്‍​ജെ, ആ​ൻ​ഡി​ൽ ഫെ​ലു​ക്വാ​യോ, ഡ്വെ​യ്ന്‍ പ്രി​ട്ടോ​റി​യ​സ്, കാ​ഗി​സോ റ​ബാ​ഡ, ത​ബ്‌​രീ​സ് ഷം​സി, ഡെ​യ്ൽ സ്റ്റെ​യ്ൻ, ഇ​മ്രാ​ൻ താ​ഹീ​ർ, റാ​സി വാ​ൻ ഡെ​ർ ഡ്യൂ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.