മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ഡ​ൽ​ഹി ക്യാപിറ്റൽ​സി​ന് 169 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Thursday, April 18, 2019 10:03 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ഡ​ൽ​ഹി ക്യാപിറ്റൽ​സി​ന് 169 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ൺ​സെ​ടു​ത്തു. 37 റ​ൺ​സെ​ടു​ത്ത ക്രു​ണാ​ൽ പാ​ണ്ഡ്യ​യാ​ണ് ടോ​പ് സ്കോ​റ​ർ.

ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും ക്വ​ന്‍റ​ൺ ഡി​ക്കോ​ക്കും ചേ​ർ​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് മും​ബൈ​യ്ക്ക് ന​ൽ​കി​യ​ത്. 57 റ​ൺ​സി​ന്‍റെ കൂ​ട്ടു​ക്കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷം ഇ​രു​വ​രും പി​രി​ഞ്ഞ​ത്. രോ​ഹി​ത് 22 പ​ന്തി​ൽ 30 റ​ൺ​സും ക്വ​ന്‍റ​ൺ ഡി​ക്കോ​ക്ക് 27 പ​ന്തി​ൽ‌ 35 റ​ൺ​സും എ​ടു​ത്ത് പു​റ​ത്താ​യി. ബെ​ൻ ക​ട്ടിം​ഗി​ന്(2) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. പി​ന്നീ​ടെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്(27 പ​ന്തി​ൽ നി​ന്ന് 27) റ​ൺ​റേ​റ്റ് ഉ​യ​ർ​ത്താ​നാ​യി​ല്ല.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച പാ​ണ്ഡ്യ സ​ഹോ​ദ​ര​ന്മാ​രാ​ണ് മും​ബൈ​യെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ഹ​ർ​ദി​ക് പാ​ണ്ഡ്യ 15 പ​ന്തി​ൽ 32 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. ക്രു​ണാ​ൽ പാ​ണ്ഡ്യ​യും(26 പ​ന്തി​ൽ 37) റ​ൺ​സൊ​ന്നു​മെ​ടു​ക്കാ​തെ കീ​റോ​ൺ പൊ​ള്ളാ​ർ​ഡും പു​റ​ത്താ​കാ​തെ നി​ന്നു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി ക​ഗി​സോ റ​ബാ​ഡ ര​ണ്ടും അ​മി​ത് മി​ശ്ര​യും അ​ക്സ​ർ പ​ട്ടേ​ലും ഒ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.