കേ​ര​ള​ത്തി​ൽ ഗു​സ്തി, ഡ​ൽ​ഹി​യി​ൽ ദോ​സ്തി: ഇടതുവലതു മു​ന്ന​ണി​ക​ൾ​ക്കെ​തി​രെ മോ​ദി
Thursday, April 18, 2019 10:34 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പ​ര​സ്പ​രം എ​തി​ർ​ക്കു​ന്ന​വ​ർ (ഗു​സ്തി) പി​ടി​ക്കു​ന്ന​വ​ർ ഡ​ൽ​ഹി​യി​ൽ ന​ല്ല ച​ങ്ങാ​ത്ത​ത്തി​ലാ​ണെ​ന്ന് (ദോ​സ്തി) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ത് രാ​ഷ്ട്രീ​യ​മ​ല്ല, അ​വ​സ​ര​വാ​ദ​ത്തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണു കോ​ൺ​ഗ്ര​സും ക​മ്യൂ​ണി​സ്റ്റു​കാ​രും കേ​ര​ള​ത്തി​ൽ പി​ന്തു​ട​രു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ​യും മോ​ദി വി​മ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്‍റി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കേ​ണ്ടി വ​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​ക്ക് സ​ന്ദേ​ശം ന​ൽ​കാ​നാ​ണു രാ​ഹു​ൽ വ​യ​നാ​ട് മ​ൽ​സ​രി​ക്കു​ന്ന​ത് എ​ന്നാ​ണു കോ​ൺ​ഗ്ര​സ് പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തോ പ​ത്ത​നം​തി​ട്ട​യി​ലോ മ​ൽ​സ​രി​ച്ച് സ​ന്ദേ​ശം ന​ൽ​കാ​മാ​യി​രു​ന്നി​ല്ലേ? ഇ​ത് ദ​ക്ഷി​ണേ​ന്ത്യ​ക്കു​ള്ള സ​ന്ദേ​ശ​മ​ല്ല,കോ​ൺ​ഗ്ര​സി​ന്‍റെ പ്രീ​ണ​ന ന​യ​ത്തി​ന്‍റെ​യും ആ​ദ​ർ​ശ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണെ​ന്നും മോ​ദി വി​മ​ർ​ശി​ച്ചു.

കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​നാ​യ ശാ​സ്ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​നോ​ടു കോ​ൺ​ഗ്ര​സ് എ​ന്താ​ണ് ചെ​യ്ത​തെ​ന്നു നി​ങ്ങ​ൾ​ക്ക​റി​യാം. ന​മ്പി നാ​രാ​യ​ണ​നോ​ടു കോ​ൺ​ഗ്ര​സ് ചെ​യ്ത​ത് ക്രൂ​ര​ത​യാ​ണ്. ന​മ്പി നാ​രാ​യ​ണ​നോ​ടു ചെ​യ്ത ദ്രോ​ഹ​ത്തി​ന് ആ​ർ​ക്കെ​ങ്കി​ലും ക്ഷ​മി​ക്കാ​നാ​കു​മോ​യെ​ന്നും മോ​ദി ചോ​ദി​ച്ചു. ഇ​ന്ത്യ ഒ​രു ത​ര​ത്തി​ലും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. രാ​ജ്യ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി. നി​ങ്ങ​ളു​ടെ കാ​വ​ൽ​ക്കാ​ര​ൻ എ​ല്ലാ​വ​രേ​യും സം​ര​ക്ഷി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളും മോ​ദി ഉ​ന്ന​യി​ച്ചു. മോ​ദി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും അ​ട​ക്കം അ​ഴി​മ​തി​ക്കാ​രാ​ണ്. ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ന​ൽ​കി​യ പ​ണ​ത്തെ​പ്പോ​ലും വെ​റു​തെ വി​ട്ടി​ല്ല. പ്ര​ള​യ​മു​ണ്ടാ​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ മൂ​ല​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വ​ന്നി​രി​ക്കു​ന്നു. കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​ത്ത ഈ ​സ​ർ​ക്കാ​രി​ന് തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ദൈ​വ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞാ​ൽ കേ​ര​ള​ത്തി​ൽ അ​റ​സ്റ്റെ​ന്നും മോ​ദി ആ​വ​ർ​ത്തി​ച്ചു. ഈ​ശ്വ​ര​ന്‍റെ പേ​ര് പ​റ​യു​ന്ന​വ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​ണ്. വി​ശ്വാ​സ പാ​ര​മ്പ​ര്യ​ത്തെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ ന​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണം ന​ൽ​കും വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ഇ​ക്കാ​ര്യം നി​റ​വേ​റ്റും. കോ​ട​തി മു​ത​ൽ പാ​ർ​ല​മെ​ന്‍റ് വ​രെ വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യി പോ​രാ​ടു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.