കേ​ന്ദ്ര​ത്തി​ൽ മൂ​ന്നാം​മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തും; യു​പി​ക്കും ബം​ഗാ​ളി​നും നി​ർ​ണാ​യ​ക പ​ങ്കെ​ന്ന് മ​മ​ത
Friday, April 19, 2019 7:14 AM IST
കോ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം എ​ൻ​ഡി​എ​യ്ക്കോ യു​പി​എ​യ്ക്കോ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. അ​ടു​ത്ത സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ ബം​ഗാ​ളും ഉ​ത്ത​ർ​പ്ര​ദേ​ശും കിം​ഗ് മേ​ക്ക​ർ സം​സ്ഥാ​ന​ങ്ങ​ളാ​യി മാ​റു​മെ​ന്നും മൂ​ന്നാം മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ബം​ഗാ​ളി​ലെ 42 സീ​റ്റും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​ടും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 80 സീ​റ്റു​ക​ളി​ലും മൂ​ന്നാം മു​ന്ന​ണി രൂ​പീ​ക​രി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും ഫ​ലം വ​രു​ക. ഈ ​ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളും ചേ​ർ​ന്നാ​കും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക. പ്രാ​ദേ​ശീ​ക പാ​ർ​ട്ടി​ക​ൾ ശ​ക്ത​രാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ല. പ​ഞ്ചാ​ബ്, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ​, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും ബി​ജെ​പി​ക്ക് തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

പു​തി​യ ഒ​രു സ​ഖ്യ​മാ​യി​രി​ക്കും ഇ​ത്ത​വ​ണ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.