ജെ​റ്റ് എ​യ​ർ​വേ​സ് പ്രതിസന്ധി; കേന്ദ്രത്തോട് അടിയന്തരസഹായം ആവശ്യപ്പെട്ട് ജീവനക്കാർ
Friday, April 19, 2019 8:15 AM IST
മും​ബൈ: കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് അ​ടി​യ​ന്ത​ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ജെ​റ്റ് എ​യ​ർ​വേ​സ് ജീ​വ​ന​ക്കാ​ർ. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ 500 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

ജെ​റ്റ് എ​യ​ർ​വേ​സ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്നും ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

അ​ടി​യ​ന്ത​ര വാ​യ്പ​യ്ക്കു​ള്ള അ​പേ​ക്ഷ ബാ​ങ്കു​ക​ൾ നി​ര​സി​ച്ച​തോ​ടെ​യാ​ണ് ജെ​റ്റ് എ​യ​ർ​വേ​സ് ബു​ധ​നാ​ഴ്ച സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യ​ത്. മാ​സ​ങ്ങ​ളാ​യി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും മു​ട​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.