ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന് പൊ​തു​വേ​ദി​യി​ൽ ക​ര​ണ​ത്ത​ടി; പി​ന്നി​ൽ ബി​ജെ​പി​യെ​ന്ന് ആ​രോ​പ​ണം
Friday, April 19, 2019 1:34 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ പ​ട്ടേ​ൽ സ​മ​ര​നാ​യ​ക​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഹാ​ർ​ദി​ക് പ​ട്ടേ​ലി​നെ പൊ​തു​വേ​ദി​യി​ല്‍ ക​ര​ണ​ത്ത​ടി​ച്ചു. സു​രേ​ന്ദ്ര​ന​ഗ​റി​ൽ കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ ക‍​യ​റി​വ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ ഹാ​ർ​ദി​ക് മൈ​ക്കി​ന് മു​ന്നി​ൽ നി​ന്നും തെ​റി​ച്ചു​പോ​യി.




അ​ടി​യേ​റ്റ് ഒ​രു നി​മി​ഷം അ​മ്പ​ര​ന്ന ഹാ​ർ​ദി​ക് അ​ക്ര​മി​യെ ത​ട​ഞ്ഞു. ഉ​ട​ൻ പ്ര​വ​ർ​ത്ത​ക​ർ ഓ​ടി​യെ​ത്തി അ​ക്ര​മി​യെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ഇ​യാ​ളു​ടെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന് ഹാ​ർ​ദി​ക് പ​ട്ടേ​ൽ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ​ ദി​വ​സം മ​ഹി​സാ​ഗ​ര്‍ ജി​ല്ല​യി​ല്‍ ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ന് ഇ​റ​ങ്ങു​ന്ന​ത് ക​ർ​ഷ​ക​ർ ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ പ്ര​സം​ഗ​ത്തി​ല്‍ ഹാ​ര്‍​ദി​ക് വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.