കോ​ട​തി വി​ധി എ​തി​രാ​യാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കും: പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള
Friday, April 19, 2019 2:24 PM IST
കോ​ഴി​ക്കോ​ട്: ത​നി​ക്കെ​തി​രാ​യ കേ​സി​ന് പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ളും, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ഇ​തി​നു പി​ന്നി​ലു​ണ്ട്. കേ​സി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ആ​റ്റി​ങ്ങ​ലി​ൽ ന​ട​ത്തി​യ മു​സ്‌​ലിം​വി​രു​ദ്ധ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ പ്ര​സം​ഗ​ത്തി​ൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന ഒ​രു വാ​ക്ക് പോ​ലും ഇ​ല്ലെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ഒ​രു മ​ത​ത്തെ കു​റി​ച്ചും പ​രാ​മ​ർ​ശ​മി​ല്ല. ദൈ​വ​ത്തി​ന്‍റെ മു​ന്നി​ലും കോ​ട​തി​ക്ക് മു​ന്നി​ലും താ​ൻ കു​റ്റ​ക്കാ​ര​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ൽ കോ​ട​തി വി​ധി എ​തി​രാ​യാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കും. എ​ന്നാ​ൽ ആ​രോ​പ​ണം തെ​റ്റെ​ന്ന് തെ​ളി​ഞ്ഞാ​ൽ പ​രാ​തി ന​ൽ​കി​യ വി.​ശി​വ​ൻ​കു​ട്ടി പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മോ​യെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.