ത​രു​ൺ ഗ​ജ്ജാ​റി​ന്‍റെ പ്ര​തി​കാ​രം; ഹ​ർ​ദി​ക് പ​ട്ടേ​ലി​ന് കി​ട്ടി​യ​ത് മൂ​ന്നു വ​ർ​ഷം കാ​ത്തി​രു​ന്ന അ​ടി
Friday, April 19, 2019 3:43 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പ​ട്ടേ​ൽ സ​മ​ര​നാ​യ​ക​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന് കി​ട്ടി​യ​ത് മൂ​ന്നു വ​ർ​ഷം കാ​ത്തി​രു​ന്ന പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ര​ണ​ത്ത​ടി. സു​രേ​ന്ദ്ര​ന​ഗ​റി​ൽ കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി​വ​ന്നു മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​യെ വ​ള​ഞ്ഞി​ട്ട് ത​ല്ലി. അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ത​ല്ലു​കാ​ര​ൻ ത​രു​ൺ ഗ​ജ്ജാ​ർ പി​ന്നീ​ട് ക​ര​ണ​ത്ത​ടി​യു​ടെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി.

2015ൽ ​പ​ട്ടേ​ൽ സം​വ​ര​ണ പ്ര​ക്ഷോ​ഭം ന​ട​ക്കു​മ്പോ​ൾ ഓ​ങ്ങി വ​ച്ച​താ​ണ് ഹാ​ർ​ദി​ക്കി​ന് ഈ ​അ​ടി​യെ​ന്ന് ഗ​ജ്ജാ​ർ പ​റ​ഞ്ഞു. സം​വ​ര​ണ പ്ര​ക്ഷോ​ഭം ന​ട​ക്കു​മ്പോ​ൾ എ​ന്‍റെ ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. അ​വ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ വ​ള​രെ​യ​ധി​കം പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. ഹ​ർ​ദി​ക് പ​ട്ടേ​ലി​നെ അ​ടി​ക്കു​മെ​ന്നും എ​ങ്ങ​നെ​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്ക​ണ​മെ​ന്നും അ​ന്ന് തീ​രു​മാ​നി​ച്ച​താ​ണ്-​ഗ​ജ്ജാ​ർ പ​റ​ഞ്ഞു.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ വ​ൻ​റാ​ലി ന​ട​ക്കു​മ്പോ​ൾ ത​ന്‍റെ കു​ഞ്ഞി​നു​ള്ള മ​രു​ന്നു വാ​ങ്ങാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു താ​ൻ. എ​ന്നാ​ൽ എ​ല്ലാ ക​ട​യും അ​ട​ഞ്ഞു കി​ട​ക്കു​ക‍​യാ​യി​രു​ന്നു. അ​വ​ൻ‌‌(​ഹ​ർ​ദി​ക്) ആ​ഗ്ര​ഹി​ക്കു​മ്പോ​ഴൊ​ക്കെ ഗു​ജ​റാ​ത്തി​ലെ ക​ട​ക​ൾ അ​ട​പ്പി​ക്കും. ഇ​വ​ൻ ആ​രാ ഗു​ജ​റാ​ത്തി​ന്‍റെ ഹി​റ്റ്ല​റാ​ണോ​യെ​ന്നും ഗ​ജ്ജാ​റി​നെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ എ​ജ​ൻ​സി എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.



പ​ട്ടേ​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ട്ടി​ദാ​ര്‍ അ​നാ​മ​ത് ആ​ന്ദോ​ള​ന്‍ എ​ന്ന സം​ഘ​ട​ന പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​ത്. 2015 ജൂ​ലൈ​യി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ നി​ര​വ​ധി അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.