പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തേ​ക്കു​റി​ച്ച് വ​സ്തു​താ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നുവെന്ന് മുഖ്യമന്ത്രി
Friday, April 19, 2019 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തെ​ക്കു​റി​ച്ചു വ​സ്തു​താ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തു പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ല. ദൈ​വ​നാ​മം പ​റ​യു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ള്ള​ക്കേ​സ് എ​ടു​ക്കു​ന്നു​വെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ഇ​ത്ത​ര​ത്തി​ല്‍ ഒ​രു കേ​സെ​ങ്കി​ലും ചൂ​ണ്ടി​ക്കാ​ട്ടാ​ന്‍ ക​ഴി​യു​മോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ അ​ക്ര​മം ന​ട​ത്തു​ന്ന​വ​ര്‍​ക്കു സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​ത് ബി​ജെ​പി ഭ​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ത​ന്നെ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും റ​ഫാ​ലി​ല്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള​യാ​ള്‍​ക്ക് ഒ​ര​ക്ഷ​രം പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.