കോൽക്കത്തയെ വീഴ്ത്തി കോഹ്‌ലി; ബംഗളൂരുവിന് പത്ത് റൺസ് ജയം
Saturday, April 20, 2019 12:32 AM IST
കോ​ൽ​ക്ക​ത്ത: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബംഗളൂരുവിന് കോ​ൽ​ക്ക​ത്ത​യ്ക്കെ​തി​രെ മി​ന്നും ജ​യം. പ​ത്ത് റ​ണ്‍​സി​ന് കോ​ൽ​ക്ക​ത്ത​യെ വീ​ഴ്ത്തിയാണ് ഈ ​ഐ​പി​എ​ല്ലി​ലെ ര​ണ്ടാം വി​ജ​യം കോ​ഹ്ലി​യും കൂ​ട്ട​രും സ്വ​ന്ത​മാ​ക്കി​യ​ത്. 214 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത​യ്ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 203 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളു.

25 പ​ന്തി​ൽ ര​ണ്ട് ഫോ​റും ഒ​ന്പ​ത് സി​ക്സും സ​ഹി​തം 65 റ​ണ്‍​സെ​ടു​ത്ത റ​സ​ൽ ബംഗളൂരുവിന് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ൽ 42 റ​ണ്‍​സെ​ന്ന വ​ലി​യ ല​ക്ഷ്യം മ​റി​ക​ട​ക്കാ​ൻ റ​സ​ലി​നാ​യി​ല്ല. 46 പ​ന്തി​ൽ ഒ​ന്പ​ത് ഫോ​റും അ​ഞ്ചു സി​ക്സും ഉ​ൾ​പ്പെ​ടെ 85 റ​ണ്‍​സു​മാ​യി നി​ധീ​ഷ് റാ​ണ റ​സ​ലി​നു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

തു​ട​ക്ക​ത്തി​ൽ ത​ന്നെ കോ​ൽ​ക്ക​ത്ത​യ്ക്ക് ക്രി​സ് ലി​നെ (1) ന​ഷ്ട​മാ​യി. പി​ന്നാ​ലെ 18 റ​ണ്‍​സു​മാ​യി സു​നി​ൽ ന​രെ​യ​നും പ​വ​ലി​യ​ൻ ക​യ​റി. ശു​ഭ്മാ​ൻ ഗി​ല്ലും റോ​ബി​ൻ ഉ​ത്ത​പ്പ​യും ഒ​ന്പ​ത് റ​ണ്‍​സ് വീ​തം നേ​ടി. അ​ഞ്ചാം വി​ക്ക​റ്റി​ൽ റാ​ണ​യും റ​സ​ലും ചേ​ർ​ന്ന് 118 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ബംഗളൂരുവിനായി സ്റ്റെ​യ്ൻ ര​ണ്ടും സാ​യ്നി​യും സ്റ്റോ​യി​ൻ​സും ഒ​രു വി​ക്ക​റ്റ് വീ​ത​വും നേ​ടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബംഗളൂരു വി​രാ​ട് കോ​ഹ്ലി​യു​ടെ​യും മൊ​യീ​ൻ അ​ലി​യു​ടെ​യും കൈ​ക്ക​രു​ത്തി​ലാ​ണ് 213 റ​ണ്‍​സ് നേ​ടി​യ​ത്. 58 പ​ന്തി​ൽ 100 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി കോ​ഹ്ലി മു​ന്നി​ൽ നി​ന്ന് പ​ട​ന​യി​ച്ചു. 28 പ​ന്തി​ൽ ആ​റ് സി​ക്സ​റു​ക​ളു​ടെ​യും അ​ഞ്ച് ഫോ​റു​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ അ​ലി നേ​ടി​യ​ത് 66 റ​ണ്‍​സാ​ണ്. പാ​ർ​ഥി​വ് പ​ട്ടേ​ൽ 18 റ​ണ്‍​സും ആ​കാ​ശ്ദീ​പ് 13 റ​ണ്‍​സും നേ​ടി. എ​ട്ട് പ​ന്തി​ൽ സ്റ്റോ​യി​ൻ 17 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി കു​ൽ​ദീ​പ് യാ​ദ​വ്, റ​സ​ൽ, സു​നി​ൽ ന​രെ​യ്ൻ, ഗേ​ണി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.