ജെ​റ്റ് എ​യ​ർ​വേ​സ് ജീ​വ​ന​ക്കാ​രെ ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി സ്പൈ​സ് ജെ​റ്റ്
Saturday, April 20, 2019 3:25 AM IST
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം താ​ത്ക്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ ജെ​റ്റ് എ​യ​ർ​വേ​സി​ൽ​നി​ന്നും ജീ​വ​ന​ക്കാ​രെ ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി സ്പൈ​സ് ജെ​റ്റ്. ജെ​റ്റ് എ​യ​ർ​വേ​സി​ലെ പൈ​ല​റ്റു​മാ​ർ കാ​ബി​ൻ ക്രൂ, ​ടെ​ക്നി​ക്ക​ൽ- എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ജോ​ലി ന​ൽ​കാ​നാ​ണ് സ്പൈ​സ് ജെ​റ്റ് നീ​ക്കം.

നി​ല​വി​ൽ സ്പൈ​സ് ജെ​റ്റ് 100 പൈ​ല​റ്റു​മാ​രെ​യും 200 കാ​ന്പി​ൻ ക്രൂ​വി​നെ​യും 200 ടെ​ക്നി​ക്ക​ൽ-​എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​രെ​യും ജോ​ലി​ക്കെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്പൈ​സ് ജെ​റ്റ് പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത്.

24 ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും സ്പൈ​സ് ജെ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.