ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ ലൈം​ഗീ​ക ആ​രോ​പ​ണം? സു​പ്രീം കോ​ട​തി​യി​ൽ അ​ടി​യ​ന്ത​ര സി​റ്റിം​ഗ്
Saturday, April 20, 2019 11:05 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​നു ശേ​ഷം വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ൽ അ​സാ​ധാ​ര​ണ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. അ​വ​ധി മാ​റ്റി​വ​ച്ച് അ​ടി​യ​ന്ത​ര സി​റ്റിം​ഗ് ന​ട​ത്തു​ക​യാ​ണെ​ന്ന് സു​പ്രീം കോ​ട​തി​യു​ടെ അ​റി​യി​പ്പ്. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള പ്ര​ധാ​ന വി​ഷ‍​യം പ​രി​ഗ​ണി​ക്കു​ന്ന​താ​യി സു​പ്രീം കോ​ട​തി നോ​ട്ടീ​സി​ൽ അ​റി​യി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് സി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​റ്റിം​ഗ് ന​ട​ത്തു​ന്ന​തെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രാ​യ ലൈം​ഗീ​ക ആ​രോ​പ​ണ പ​രാ​തി​യി​ലാ​ണ് അ​ടി​യ​ന്ത​ര സി​റ്റിം​ഗ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സ്ഥി​തീ​ക​രി​ക്കാ​ത്ത വി​വ​രം. സു​പ്രീം കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ച് അ​ദ്ദേ​ഹം ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി​യി​ലെ മു​ഴു​വ​ൻ ജ​ഡ്ജി​മാ​ർ​ക്കും അ​വ​ർ തെ​ളി​വ് സ​ഹി​തം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ഓ​ൺ​ലൈ​ൻ മാ​ധ്യ​മം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് പു​റ​ലോ​കം ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. പ​രാ​തി​ക്കാ​രി​യാ​യ ജീ​വ​ന​ക്കാ​രി​യെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ട​താ​യും ഈ ​മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.