ശ​ബ​രി​മ​ല: വി​ശ്വാ​സി​ക​ളെ ച​തി​ച്ച​തു ബി​ജെ​പിയെന്ന് ശ​ശി ത​രൂ​ർ
Saturday, April 20, 2019 12:05 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ്വാ​സി​ക​ളെ ച​തി​ച്ച​തു ബി​ജെ​പി​യാ​ണെ​ന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ​ശ​ശി ത​രൂ​ർ. ട്രി​വാ​ൻ​ഡ്രം വി​മ​ണ്‍​സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ച സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​നു കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കാ​നും പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​ നി​ർ​മാ​ണം ന​ട​ത്താ​നും ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രു​വാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത​വ​ർ ചെ​യ്തി​ല്ല. പ​ക​രം ശ​ബ​രി​മ​ല​യെ ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​യാ​ണു ബി​ജെ​പി ക​ണ്ട​ത്. ബി​ജെ​പി​യു​ടെ സംസ്ഥാന അധ്യക്ഷൻ തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ചി​ല വി​ശ്വാ​സ​ങ്ങ​ളു​ടെ കാ​ര്യം വ​രു​ന്പോ​ൾ മാ​ത്രം കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ൽ പു​ല​ർ​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ചു വ​ർ​ഷം ഭ​ര​ണ​ത്തി​ലി​രു​ന്ന ബി​ജെ​പി രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ മ​റ​ന്നു. വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്കു​മെ​ന്നു പ​റ​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​വും അ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും മി​ണ്ടി​യി​ല്ല. എന്നിട്ട് ഈ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും പഴയ വാഗ്ദാനം തന്നെ ഉൾപ്പെടുത്തി. വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​ത്ത സ​ർ​ക്കാ​രാ​ണ് ബി​ജെ​പി​യു​ടേ​ത്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് അ​ങ്ങ​നെ​യ​ല്ലെ​ന്നും പ​റ​യു​ന്ന​തു ചെയ്യുമെന്നും തരൂർ പറഞ്ഞു.

ഹൈ​ക്കോ​ട​തി ബെ​ഞ്ച് തി​രു​വ​ന​ന്ത​പു​ര​ത്തു കൊ​ണ്ടു​വ​രു​ന്ന​തി​ന് ഒ​രു എം​പി​യെ​ന്ന നി​ല​യി​ൽ താ​ൻ ചെ​യേ​ണ്ട​തെ​ല്ലാം ചെ​യ്തൂ​വെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ടെ​ടു​ക്കേ​ണ്ട​തെ​ന്നും സം​വാ​ദ​ത്തി​ൽ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​വാ​ദ​ത്തി​നി​ടെ മുസ്‌ലിം​ ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സെ​യ്ദ് സാ​ദി​ക്ക​ലി ശി​ഹാ​ബ്ദ​ങ്ങ​ൾ വേ​ദി​യി​ലെ​ത്തി. 20 മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മു​സ്‌ലിം​ ലീ​ഗി​ന്‍റെ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണെ​ന്നും അ​തു​കൊണ്ടു ശ​ശി ത​രൂ​രും ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും ശിഹാബ് തങ്ങൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.