സാ​ധ്വി പ്ര​ജ്ഞാ സിം​ഗ്, ഹി​ന്ദു​ത്വ​ത്തെ ഭീ​ക​ര​വാ​ദ​മെ​ന്ന് മു​ദ്ര​കു​ത്തി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി: പ്ര​ധാ​ന​മ​ന്ത്രി
Saturday, April 20, 2019 12:07 PM IST
ന്യൂ​ഡ​ൽ​ഹി: മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി സാ​ധ്വി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​നെ ഭോ​പ്പാ​ലി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മ്പ​ന്ന ഹി​ന്ദു​സം​സ്കാ​ര​ത്തെ ഭീ​ക​ര​വാ​ദ​മെ​ന്ന് മു​ദ്ര​കു​ത്തി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് സാ​ധ്വി പ്ര​ജ്ഞാ സിം​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​മു​ദ്ര ചാ​ർ​ത്തി​യ കോ​ൺ​ഗ്ര​സി​നു വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ദേശീയ മാധ്യമമായ ടൈംസ്നൗ​വി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വ​സു​ധൈ​വ കു​ടും​ബ​കം എ​ന്ന ആ​ശ​യം 5,000 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന സം​സ്കാ​ര​ത്തെ ഭീ​ക​ര​വാ​ദ​മെ​ന്ന് മു​ദ്ര​കു​ത്തി. ഇ​തു ചെ​യ്ത എ​ല്ലാ​വ​ർ​ക്കു​മു​ള്ള മ​റു​പ​ടി​യാ​ണ് ഭോ​പ്പാ​ലി​ൽ സാ​ധ്വി പ്ര​ജ്ഞാ സിം​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം. ഈ ​മു​ദ്ര ചാ​ർ​ത്തി​യ കോ​ൺ​ഗ്ര​സി​നു വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

1984 ലെ ​സി​ക്ക് വി​രു​ദ്ധ കാ​ല​പ​ത്തി​ലെ പ്ര​തി​ക​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ എം​പി​മാ​രാ​യി. ഇ​വ​രെ കേ​ന്ദ്ര​ത്തി​ൽ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​യി നി​യ​മി​ച്ചു. ഇ​തി​ലൊ​രാ​ളെ മ​ധ്യ​പ്ര​ദേ​ശി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ക​വ​രെ ചെ​യ്തു- അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജാ​മ്യ​ത്തി​ലു​ള്ള പ്ര​ജ്ഞാ സിം​ഗി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നെ​യും അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു.

അ​മേ​ത്തി, റാ​യ്ബ​റേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും ജാ​മ്യ​ത്തി​ലാ​ണ്. ഇ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ എ​ങ്ങും ന​ട​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഭോ​പ്പാ​ലി​ലെ സ്ഥാ​നാ​ർ​ഥി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​ണെ​ങ്കി​ൽ അ​വ​ർ കൊ​ടു​ങ്കാ​റ്റ് സൃ​ഷ്ടി​ക്കു​ന്നു. ഇ​ത് എ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്- മോ​ദി ചോ​ദി​ച്ചു.

താ​ൻ ഗു​ജ​റാ​ത്തി​ൽ​നി​ന്നാ​ണ് വ​രു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി എ​ന്താ​ണെ​ന്ന് ത​നി​ക്ക് അ​റി​യാം, സി​നി​മ​യു​ടെ തി​ര​ക്ക​ഥ​പോ​ലെ എ​ങ്ങ​നെ​യാ​ണ് ഇ​വ​ർ നു​ണ​ക​ൾ തു​ന്നു​ന്ന​തെ​ന്നും അ​റി​യാം. അ​തി​ന് നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു. ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​യി അ​വ​ത​രി​പ്പി​ച്ച​തും ഇ​ത്ത​ര​ത്തി​ലാ​യി​രു​ന്നെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

മു​പ്പ​തു​വ​ർ​ഷ​മാ​യി ബി​ജെ​പി മാ​ത്ര​മാ​ണ് ഭോ​പ്പാ​ലി​ൽ ജ​യി​ച്ചു​വ​രു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​വി​ടെ കോ​ൺ​ഗ്ര​സി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത് മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്‌​വി​ജ​യ് സിം​ഗ് ആ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ര​ജ​പു​ത്ര മു​ഖ​വും ബി​ജെ​പി​യു​ടെ തീ​വ്ര​ഹി​ന്ദു​ത്വ മു​ഖ​വു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സാ​ധ്വി പ്ര​ജ്ഞാ സിം​ഗി​നെ ബി​ജെ​പി ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മാ​ലെ​ഗാ​വ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സി​ൽ വി​മു​ക്ത​യാ​ക്ക​പ്പെ​ട്ട പ്ര​ജ്ഞ മ​റ്റൊ​രു കേ​സി​ൽ ജാ​മ്യ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.