ജു​ഡീ​ഷ​റി​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം; ലൈം​ഗീ​കാ​രോ​പ​ണം നി​ഷേ​ധി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ്
Saturday, April 20, 2019 12:46 PM IST
ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രാ​യ ലൈം​ഗീ​കാ​രോ​പ​ണം ശ​ക്ത​മാ​യി നി​ഷേ​ധി​ച്ച് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ്. ജു​ഡീ​ഷ​റി​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും ത​നി​ക്കെ​തി​രെ വ​ൻ ഗൂ​ഡാ​ലോ​ച​ന​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. പ​ണം​കൊ​ണ്ട് സ്വാ​ധീ​നി​ക്കാ​നാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് പു​തി​യ​നീ​ക്കം. ഒ​രു ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റി​നു മാ​ത്രം ഇ​തു ചെ​യ്യാ​നാ​കി​ല്ല. താ​ൻ മാ​ന്യ​മാ​യാ​ണ് എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും പെ​രു​മാ​റി​യി​ട്ടു​ള്ള​ത്.

ഒ​ന്ന​ര​മാ​സം മാ​ത്ര​മേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച സ്ത്രീ ​ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ആ​രോ​പ​ണ​മു​യ​ര്‍​ന്ന​പ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ മാ​ത്രം ഗൗ​ര​വ​മു​ണ്ടെ​ന്നു ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ചേ​ർ​ന്ന അ​ടി​യ​ന്ത​ര സി​റ്റിം​ഗി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ പ​റ​ഞ്ഞ​ത്.

സു​പ്രീം കോ​ട​തി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​രി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് അ​ടി​യ​ന്ത​ര സി​റ്റിം​ഗ് ന​ട​ത്തി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് സി​റ്റിം​ഗി​ൽ ഉ​ണ്ടാ​യ​ത്. ത​ൽ​ക്കാ​ലം ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്നി​ല്ലെ​ന്ന് ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര അ​റി​യി​ച്ചു. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ടു​ത്ത ആ​ഴ്ച പ്ര​ധാ​ന​പ്പെ​ട്ട കേ​സു​ക​ൾ താ​ൻ കേ​ൾ​ക്കു​ന്നു​ണ്ട്. ഇ​ത് ത​ട​യാ​നു​ള്ള ശ്ര​മ​മാ​ണ് ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​നു പി​ന്നി​ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. എ​ത്ര​വ​ലി​യ ആ​രോ​പ​ണം ഉ​യ​ര്‍​ന്നാ​ലും താ​നി​വി​ടെ തു​ട​രും. താ​ന​ല്ല, മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​രാ​കും ഈ ​വി​ഷ​യം പ​രി​ഗ​ണി​ക്കു​ക​യെ​ന്നും ര​ഞ്ജ​ന്‍ ഗെ​ഗോ​യ് പ​റ​ഞ്ഞു.

ത​ന്‍റെ 20 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നി​ടെ ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണം അ​വി​ശ്വ​സ​നീ​യ​മാ​ണ്. 6,80,000 രൂ​പ​യാ​ണ് ത​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. ആ​കെ​യു​ള്ള സ​മ്പാ​ദ്യം അ​താ​ണ്. ഒ​രു ജൂ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് വി​ചാ​രി​ച്ചാ​ല്‍ ഇ​ത്ര​വ​ലി​യ ഗൂ​ഡാ​ലോ​ച​ന ന​ട​ക്കി​ല്ല. ചീ​ഫ് ജ​സ്റ്റീ​സി​നെ​യും ഓ​ഫി​സി​നെ​യും നി​ര്‍​ജീ​വ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.