യുവതിയെ ശല്യം ചെയ്യുന്നത് തടഞ്ഞയാളെ ട്രെയിനിൽ നിന്നും തള്ളിയിട്ടു
Saturday, April 20, 2019 1:20 PM IST
പ​യ്യ​ന്നൂ​ര്‍: ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത മ​ധ്യ വ​യ​സ്‌​ക​നെ ട്രെ​യി​നി​ല്‍​നി​ന്നും ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം.​ പു​ല​ര്‍​ച്ചെ 2.30 ഓ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷന് സ​മീ​പ​മാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ഗം​ഗാ​ധ​ര​ന്‍ കൊ​ച്ചി​നാ​ണ് (50) അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ത​ല​യി​ലും മു​ഖ​ത്തും പ​രി​ക്കേ​റ്റ ഇ​യാ​ളെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മം​ഗ​ലാ​പു​രം കാ​ര്‍​ക്ക​ള​യി​ല്‍ റ​ബ​ര്‍ എ​സ്‌​റ്റേ​റ്റ് തൊഴിലാളിയായ ഗം​ഗാ​ധ​ര​ന്‍ വി​ഷു​വി​ന് വീ​ട്ടി​ല്‍​പോ​യി മടങ്ങും വഴിയാണ് സംഭവം. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ഉ​റ​ക്ക​ത്തി​ല്‍ ചി​ല​ര്‍ ശ​ല്യം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത ഗം​ഗാ​ധ​ര​നു​മാ​യി ട്രെ​യി​നി​ല്‍ വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യു​മാ​യി.​ കോ​ഴി​ക്കോ​ട് മു​ത​ല്‍ ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്ന് ഗം​ഗാ​ധ​ര​ന്‍ പ​റ​യു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് യു​വ​തി​യെ ശ​ല്യം ചെ​യ്തി​രു​ന്ന അ​പ​രി​ചി​ത​രാ​യ ര​ണ്ടു​ യു​വാ​ക്ക​ള്‍ ത​ന്നെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ട​തെ​ന്ന് ഗം​ഗാ​ധ​ര​ന്‍ പ​റ​യു​ന്നു.​ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ന്നി​രു​ന്ന ഗം​ഗാ​ധ​ര​നെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ത്.

പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ഗം​ഗാ​ധ​ര​നെ കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​യി.​ ട്രെ​യി​ൻ വേഗത കുറച്ചു പോകുമ്പോഴാണ് സംഭവമെന്നതിനാൽ ജീവഹാനി ഉണ്ടായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.