രാ​ഹു​ൽ ബ്രി​ട്ടീ​ഷ് പൗ​ര​ൻ? അ​മേ​ത്തി​യി​ൽ ന​ൽ​കി​യ പ​ത്രി​ക​യു​ടെ സൂ​ക്ഷ്മപ​രി​ശോ​ധ​ന മാ​റ്റി
Saturday, April 20, 2019 2:22 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​ത്തി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യു​ടെ സൂ​ക്ഷ്മപ​രി​ശോ​ധ​ന മാ​റ്റി. ഈ ​മാ​സം 22 ലേ​ക്കാ​ണ് സൂ​ക്ഷ്മപ​രി​ശോ​ധ​ന മാ​റ്റി​യ​ത്. സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യ ധ്രു​വ് ലാ​ൽ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് സൂ​ഷ്മ​പ​രി​ശോ​ധ​ന മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പൗ​ര​ത്വ​മി​ല്ലാ​ത്ത ആ​ൾ​ക്ക് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ധ്രു​വ് ലാ​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഉ​ന്ന​യി​ച്ച കാ​ര​ണം. ബ്രി​ട്ട​ണി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​മ്പ​നി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ്ര​കാ​രം ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്ന് രാ​ഹു​ൽ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ പൗ​ര​ത്വ​മി​ല്ലാ​ത്ത ആ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല- അ​ഭി​ഭാ​ഷ​ക​ൻ ര​വി​പ്ര​കാ​ശ് പ​റ​ഞ്ഞു.

സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഈ ​ക​മ്പ​നി​യു​ടെ ആ​സ്തി, ആ​ദാ​യം എ​ന്നി​വ​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​ങ്ങ​ളും ന​ൽ​കി​യി​ട്ടി​ല്ല. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ലും നി​ര​വ​ധി പി​ശ​കു​ക​ളു​ണ്ട്. രാ​ഹു​ലി​ന്‍റെ​ന്‍റെ വാ​ദം സ്ഥാ​പി​ക്കാ​ൻ യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​ക​ണ​മെ​ന്നും ര​വി പ്ര​കാ​ശ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.