തോ​റ്റു​തോ​റ്റ് ആ​ർ​ആ​ർ തൊ​പ്പി​മാ​റ്റി; അ​ജി​ങ്ക്യ തെ​റി​ച്ചു, സ്മി​ത്ത് പു​തി​യ ക്യാ​പ്റ്റ​ൻ
Saturday, April 20, 2019 3:39 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ലി​ൽ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്നും അ​ജി​ങ്ക്യ ര​ഹാ​നെ തെ​റി​ച്ചു. പ​ക​ര​ക്കാ​ര​നാ​യി ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്യാ​പ്റ്റ​ൻ സ്റ്റീ​വ് സ്മി​ത്തി​നെ നി​യ​മി​ച്ചു. ജ​യ്പു​രി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ (ആ​ർ​ആ​ർ) ഹോം ​മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​മ്പാ​ണ് ന​ട​പ​ടി.

ഈ ​സീ​സ​ണി​ൽ ടീ​മി​നു ശ​രി​യാ​യ ട്രാ​ക്കി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ പു​തി​യ സ​മീ​പ​നം ആ​വ​ശ്യ​മാ​ണെ​ന്നു​ക​ണ്ടാ​ണ് ന​ട​പ​ടി​യെ​ന്ന് ആ​ർ​ആ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ത്ത​വ​ണ രാ​ജ​സ്ഥാ​ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്.

ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സും മും​ബൈ ഇ​ന്ത്യ​ൻ​സു​മാ​ണ് രാ​ജ​സ്ഥാ​നു​മു​ന്നി​ൽ വീ​ണ​ത്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ആ​ർ​ആ​ർ തോ​ൽ​വി രു​ചി​ച്ചു. ക​ഴി​ഞ്ഞ ക​ളി​യി​ൽ കിം​ഗ്സ ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രെ 12 റ​ൺ​സി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.