അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഐ​ടി മ​ന്ത്രാ​ല​യ​ത്തി​നു നേ​രെ വെ​ടി​വ​യ്പ്
Saturday, April 20, 2019 6:27 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ൽ വെ​ടി​വ​യ്പും സ്ഫോ​ട​ന​വും. മൂ​ന്നു ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഒ​രാ​ൾ മ​ന്ത്രാ​ല​യ​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​താ​യും ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​നെ തു​ട​ർ​ന്ന് നൂ​റി​ല​ധി​കം പേ​രെ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നും ഒ​ഴി​പ്പി​ച്ചു. മേ​ഖ​ല ഇ​പ്പോ​ൾ സു​ര​ക്ഷാ​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.