പ​രാ​ജ​യ ഭീ​തി​യി​ൽ മോ​ദി​യു​ടെ മു​ഖം വി​ള​റി​യെ​ന്ന് മ​മ​ത
Saturday, April 20, 2019 7:19 PM IST
കോ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ഖം വി​ള​റി​യെ​ന്ന പ​രി​ഹാ​സ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. പ​രാ​ജ​യ ഭീ​തി​യി​ൽ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി വോ​ട്ടു നേ​ടാ​നാ​ണ് മോ​ദി ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും കൃ​ഷ്ണ​ന​ഗ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ മ​മ​ത പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ഒ​ഡി​ഷ, തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ മോ​ദി വി​ര​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ഇ​തി​ന്‍റെ ആ​ശ​ങ്ക കാ​ണാ​മെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു. ബം​ഗാ​ളി​ൽ ജ​ന​ങ്ങ​ളെ മ​തം പ​റ​ഞ്ഞ് വി​ഘ​ടി​പ്പി​ച്ച് വോ​ട്ടു നേ​ടാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മം വി​ല​പ്പോ​കി​ല്ലെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.