തി​ങ്ക​ൾ മു​ത​ല്‍ 29 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം
Sunday, April 21, 2019 7:29 AM IST
കൊ​ച്ചി: ട്രാ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ൾ മു​ത​ല്‍ ഏ​പ്രി​ല്‍ 29 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. തു​റ​വൂ​രി​നും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ല്‍ ട്രാ​ക്ക് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം എ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നാ​ല് പാ​സ​ഞ്ച​ര്‍ ട്രെ​യ്‌​നു​ക​ള്‍ റ​ദ്ദാ​ക്കി. നി​ര​വ​ധി ട്രെ​യ്‌​നു​ക​ളു​ടെ സ​ര്‍​വീ​സ് വൈ​കും. 56382ാം ന​മ്പ​ര്‍ കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍, 66302ാം ന​മ്പ​ര്‍ കൊ​ല്ലം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍, 66303ാം ന​മ്പ​ര്‍ എ​റ​ണാ​കു​ളം-​കൊ​ല്ലം പാ​സ​ഞ്ച​ര്‍, 56381ാം ന​മ്പ​ര്‍ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ എ​ന്നി​വ​യാ​ണ് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.