ഉ​യി​ർ​പ്പി​ന്‍റെ ഓ​ർ​മ​യി​ൽ ഈ​സ്റ്റ​ർ; ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ​ക​ള്‍
Sunday, April 21, 2019 8:44 AM IST
തി​രു​വ​ന​ന്ത​പു​രം: യേ​ശു​ദേ​വ​ന്‍റെ ഉ​യി​ര്‍​പ്പി​നെ അ​നു​സ്മ​രി​ച്ച് ലോ​ക​മെ​മ്പാ​ടു​ള്ള ക്രൈ​സ്ത​വ​ര്‍ ഇ​ന്ന് ഈ​സ്റ്റ​ര്‍ ആ​ഘോ​ഷി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ദേ​വാ​ല​യ​ങ്ങ​ളി​ലും ആ​ഘോ​ഷ​പൂ​ര്‍​വ​മാ​യ പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ന്നു.

ത​ല​സ്ഥാ​ന​ത്ത് പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യ​സ് ക്ലി​മി​സ് കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സീ​റോ മ​ല​ബാ​ർ സ​ഭ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​ക്ക് ന​ട​ന്ന ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.