ഈ​സ്റ്റ​ർ ആ​രാ​ധ​ന​യ്ക്കി​ടെ കൊ​ളം​ബോ​യി​ലെ പ​ള്ളി​ക​ളി​ൽ ബോം​ബ് സ്ഫോ​ട​നം; 49 പേ​ർ മ​രി​ച്ചു
Sunday, April 21, 2019 10:26 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ ഈ​സ്റ്റ​ർ ആ​രാ​ധ​ന​യ്ക്കി​ടെ ബോം​ബ് സ്ഫോ​ട​നം. 49 പേ​ർ മ​രി​ച്ച​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. മു​ന്നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മൂ​ന്ന് ക​ത്തോ​ലി​ക്ക പ​ള്ളി​ക​ളി​ലും മൂ​ന്ന് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലു​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​താ​ന​യി​ലെ കൊ​ച്ചി​ക​ഡെ സെ​ന്‍റ്. ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം, ക​തു​വ​പി​ട്ടി​യ സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം, ബ​ട്ടി​ക്ക​ലോ​വ​യി​ലെ ദേ​വാ​ല​യം എ​ന്നീ പ​ള്ളി​ക​ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​ത്. സി​ന​മ​ണ്‍ ഗ്രാ​ന്‍​ഡ്, ഷാം​ഗ്രി​ലാ, കിം​സ്ബ​റി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി.

ഞാ​യ​റാ​ഴ്ച പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.45 ന് ​ആ​യി​രു​ന്നു പ​ള്ളി​ക​ളി​ൽ സ്ഫോ​ട​നം. ഒ​രേ​സ​മ​യം മൂ​ന്നു പ​ള്ളി​ക​ളി​ലും സ്ഫോ​ട​നം ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു. ര​ണ്ടു പ​ള്ളി​ക​ളി​ൽ ഒ​ന്നി​ലേ​റെ സ്ഫോ​ട​നം ഉ​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ട് ഉ​ണ്ട്. പ​രി​ക്കേ​റ്റ​വ​രി​ൽ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.