ഞാ​നും ടി​ക്കാ​റാം മീ​ണ​യും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ല: ശ്രീ​ധ​ര​ൻ​പി​ള്ള
Sunday, April 21, 2019 10:48 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​പ്പു പ​റ​ഞ്ഞെ​ന്ന പ്ര​സ്താ​വ​ന​യി​ലൂ​ടെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ത​ന്നെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി ഏ​റ്റു​മു​ട്ടാ​നി​ല്ല. താ​നും മീ​ണ​യും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ലെ​ന്നും ത​ന്‍റെ ഭാ​ഗ​ത്താ​ണ് സ​ത്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന ത​ര​ത്തി​ൽ വി​വാ​ദ പ​രാ​മ​ശ​ങ്ങ​ൾ ന​ട​ത്തി​യ ശ്രീ​ധ​ര​ൻ​പി​ള്ള ത​ന്നോ​ട് ര​ണ്ട് ത​വ​ണ മാ​പ്പ് പ​റ​ഞ്ഞി​രു​ന്നെ​ന്ന് ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ്ര​തി​ക​ര​ണം. പി​ള്ള​യു​ടേ​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​രെ എ​ങ്ങ​നെ വി​ശ്വ​സി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ചോ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.