പോ​സ്റ്റ​റി​ൽ "വൈ ​ഐ ആം ​എ ഹി​ന്ദു'; ശ​ശി ത​രൂ​രി​നെ​തി​രേ കേ​സെ​ടു​ത്തു
Sunday, April 21, 2019 2:32 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം​ലം​ഘി​ച്ച​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രി​നെ​തി​രെ കേ​സെ​ടു​ത്തു. "വൈ ​ഐ ആം ​എ ഹി​ന്ദു' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ്.

എ​ൻ​ഡി​എ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​രൂ​രി​നാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​റി​ലാ​ണ് ച​ട്ട​ലം​ഘ​നം ആ​രോ​പി​ച്ച​ത്. ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ൻ​ഡി​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.