ഭീ​ക​ര​ർ കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ല​ക്ഷ്യം​വ​ച്ചു?
Sunday, April 21, 2019 3:01 PM IST
കൊ​ളം​ബോ: ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ​ക്കു നേ​രെ ചാ​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് 10 ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ശ്രീ​ല​ങ്ക​ൻ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ചാ​വേ​റു​ക​ൾ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ സ്ഫോ​ട​നം ന​ട​ത്താ​ൻ പ​ദ്ധ​തി ത​യാ​റു​ക്കു​ന്ന​താ​യി മു​ന്ന​റി​യി​പ്പ് ന​ൽ‌​കി​യ​ത്. പോ​ലീ​സ് മേ​ധാ​വി പു​ജു​ത് ജ​യ​സു​ന്ദ​ര ഏ​പ്രി​ൽ 11 ന് ​ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ നാ​ഷ​ണ​ൽ തൗ​ഹീ​ത് ജ​മാ​ത്ത് ഭീ​ക​ര​ർ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​നു പ​ദ്ധ​തി​യി​ടു​ന്ന​താ​യി വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​ണ് പോ​ലീ​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നു നേ​രെ​യും സ്ഫോ​ട​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​യ​ച്ച മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.