രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കും: പ്രി​യ​ങ്ക
Sunday, April 21, 2019 3:49 PM IST
വ​യ​നാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​രാ​ണ​സി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാന്ധി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വാ​രാ​ണ​സി​യി​ല്‍ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പും സ​മാ​ന​മാ​യ നി​ല​പാ​ട് ഇ​വ​ര്‍ ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ചു​ള​ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഒ​രു സ​സ്‌​പെ​ന്‍​സ് ഉ​ണ്ടെ​ന്നാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് വാ​രാ​ണ​സി​യി​ല്‍ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​നു​ള​ള സ​ന്ന​ദ്ധ​ത പ്രി​യ​ങ്ക ആ​ദ്യം പ്ര​ക​ടി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.