നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വാ​ര​ണാ​സി​യി​ൽ മ​ത്സ​രി​ക്കുമെന്ന് പ്രിയങ്ക
Sunday, April 21, 2019 6:02 PM IST
വ​യ​നാ​ട്: പാ​ർ​ട്ടി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​രേ​ന്ദ്ര മോ​ദി​ക്കെ​ത​രെ വ​രാ​ണ​സി​യി​ൽ മ​ൽ​സ​രി​ക്കാ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. വ​യ​നാ​ട്ടി​ൽ ജ​വാ​ന്‍ വ​സ​ന്ത കു​മാ​റി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ​രാ​മ​ർ​ശം.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലും പ്രി​യ​ങ്ക​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ത്ത് മി​നി​റ്റോ​ളം വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ച പ്രി​യ​ങ്ക​യെ കാ​ണാ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ശ്രീ​ധ​ന്യ സു​രേ​ഷും കു​ടും​ബ​വും എ​ത്തി​യി​രു​ന്നു.

ഇ​വ​രു​മാ​യി സം​സാ​രി​ച്ച​ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ന്നാ​യി​രു​ന്നു ഉ​ച്ച​ഭ​ക്ഷ​ണം. കോ​ള​നി​നി​വാ​സി​ക​ളു​മാ​യും പ്രി​യ​ങ്ക ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.