ഹൈ​ദ​രാ​ബാ​ദി​ന് ല​ക്ഷ്യം 160 റ​ൺ​സ്; ക്രി​സ് ലി​ന്നി​ന് അ​ർ​ധ സെ​ഞ്ചു​റി
Sunday, April 21, 2019 6:53 PM IST
ഹൈ​ദ​രാ​ബാ​ദ്: കൊ​ല്‍​ക്ക​ത്ത​നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രേ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് 160 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം. നി​ശ്ചി​ത 20 ഓ​വ​റി​ല്‍ കൊ​ല്‍​ക്ക​ത്ത എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 159 റ​ണ്‍​സ് എ​ടു​ത്തു. അ​ര്‍​ദ്ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ര്‍ ക്രി​സ് ലി​ന്നി​ന്‍റെ മി​ക​വി​ലാ​യി​രു​ന്നു കോ​ല്‍​ക്ക​ത്ത​യു​ടെ ഇ​ന്നിം​ഗ്സ്.

ക്രി​സ് ലി​ന്നി​നു പു​റ​മേ 30 റ​ൺ​സെ​ടു​ത്ത റി​ങ്കു സിം​ഗും 25 റ​ൺ​സെ​ടു​ത്ത സു​നി​ൽ ന​രെ​യ്നും 15 റ​ൺ​സെ​ടു​ത്ത ആ​ന്ദ്രെ റ​സ​ലും മാ​ത്ര​മാ​ണ് കോ​ൽ​ക്ക​ത്ത നി​ല​യി​ൽ അ​ൽ​പ​മെ​ങ്കി​ലും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച വ​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദി​നാ​യി ഖ​ലീ​ൽ അ​ഹ​മ്മ​ദ് മൂ​ന്നും ഭു​വ​നേ​ശ്വ​ർ കു​മാ​ർ ര​ണ്ടും വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ​ന്ദീ​പ് ശ​ര്‍​മ്മ, റാ​ഷി​ദ് ഖാ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.