"ഇ​ന്ത്യ​യ്ക്കു​മു​ണ്ട് ആ​ണ​വാ​യു​ധം, അ​ത് ദീ​പാ​വ​ലി​ക്ക് പൊ​ട്ടി​ക്കാ​നു​ള്ള​ത​ല്ല'; പാ​ക്കി​സ്ഥാ​ന് മു​ന്ന​റി​യി​പ്പു​മാ​യി മോ​ദി
Sunday, April 21, 2019 8:24 PM IST
ജ​യ്പൂ​ർ: പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ കൈ​വ​ശ​വും ആ​ണ​വാ​യു​ധ​മു​ണ്ടെ​ന്നും ഇ​താ​രും മ​റ​ക്ക​രു​തെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ആ​ണ​വാ​യു​ധം ദീ​പാ​വ​ലി​ക്ക് പൊ​ട്ടി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ ഭീ​ഷ​ണി കേ​ൾ​ക്കു​മ്പോ​ൾ ഇ​ന്ത്യ ഭ​യ​പ്പെ​ടു​ന്ന​തൊ​ക്കെ പ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നൊ​ക്കെ മാ​റ്റം വ​ന്നു​വെ​ന്നും മോദി പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.